adimage

നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി
2026-07-23T14:58:00 | By Remya Raveendran
#Major Ravi #NEET Protest #Mohanlal Daughter

തിരുവനന്തപുരം: NEET പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകൻ മേജർ രവി. NEET നെ കുറിച്ച് അറിവില്ലാത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"സമരത്തിൽ വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് താൽപര്യങ്ങളുള്ള ചിലരാണ്. നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇത്തരം സമരത്തിന് പോകില്ല. CBSE യുടെയോ NEET ന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്" എന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു. "NEET വിഷയത്തേക്കാൾ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ചോദ്യപേപ്പർ ചോർച്ച ഇന്നും ഇന്നലെയും ഉണ്ടായതല്ല. കോൺഗ്രസ് ഭരണകാലത്ത് എത്രയോ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യയിൽ പാർലമെന്റ് ആക്രമിക്കാൻ പോകാൻ ഈ പിള്ളേരെ കൊണ്ട് സാധിക്കില്ല. എന്നിട്ടും പോയി പോലീസിന്റെ വണ്ടി തകർക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്താൽ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല" എന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ മകൾ വിസ്മയയുടെ പ്രതികരണം SFI ക്കുള്ള പിന്തുണയല്ലെന്നും വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ലെന്നും വൈകാരികമായി പോസ്റ്റ് ഇട്ടതാണെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

"യുഎസിലിരുന്നാണ് സമരത്തിന് തുടക്കമിട്ടത്. യുഎസ് ഫണ്ടിങ്ങാണ് സമരത്തിനുള്ളത്. ഇതിനു പിന്നിൽ ജോർജ് സോറോസിനെ പോലുള്ളവരുടെ വിദേശ ഫണ്ടിങ്ങും ഇന്ത്യക്കെതിരായ ഗൂഢാലോചനയുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.





Content Highlight: Major Ravi Slams NEET Protests, Alleges Foreign Funding Behind Stir

#Major Ravi #NEET Protest #Mohanlal Daughter

Next TV

Related Stories
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

Jul 23, 2026 09:13 PM

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ...

Read More >>
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

Jul 23, 2026 08:27 PM

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

കേരളത്തിൽ ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ. 1095 കോടി അനുവദിച്ചു. ഓഗസ്റ്റ് 3 ന് മുമ്പ് വിതരണം പൂർത്തിയാക്കും. വിവിധ ക്ഷേമ നിധി പെൻഷനുകളും...

Read More >>
നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 07:50 PM

നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

ജൂലൈ 24 ന് എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം. കേരളത്തിൽ പൂർണ പിന്തുണ. കെഎസ്യുവിനും ഫ്രറ്റേണിറ്റിക്കും ശേഷം...

Read More >>
adimage
നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:41 PM

നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജ് മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചാണ്...

Read More >>
വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

Jul 23, 2026 06:53 PM

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്...

Read More >>
കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 23, 2026 05:38 PM

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനായി വേക്കളം A.U.P സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്. ബാസിത് റഹ്മാനി മോളൂർ ക്ലാസ്...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage