മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ ജെ ഷാജിയും സംഘവും ചേർന്ന് 2018ൽ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി അരിമ്പുളിക്കൽ വീട്ടിൽ ജോണി എ. വി (55)ക്ക് കൽപ്പറ്റ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാർ.എസ് കെ രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. സുരേഷ് കുമാർ ഹാജരായി.
2 years imprisonment and 20000 rupees fine for accused in ganja case





































