കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഓണക്കാല വിപണിയെ ലക്ഷ്യമാക്കിയാണ് പൂകൃഷി നടത്തിയത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെയും, കോട്ടത്തറ എന്‍.ആര്‍.ഇ.ജി.എ യുടെയും സഹകരണത്തോടെയാണ് പൂകൃഷി നടത്തിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.എ നസീമ, ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, ഹണി ജോസ്, പി. സുരേഷ്, ആന്റണി ജോര്‍ജ്, മുരളീദാസന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെനി മോള്‍, കൃഷി ഓഫീസര്‍ ഇ.വി അനഘ, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മേഴ്‌സ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Chendumalli floriculture has harvested.




































