തളിപ്പറമ്പ്: ഐ. ആർ. പി.സി. മോറാഴ ലോക്കൽ കമ്മിറ്റിക്ക് മൊബൈൽ ഫ്രീസറും, വീൽചെയറും നൽകി. സി.എൻ. ഗോവിന്ദന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകിയ ഫ്രീസറും , നെരോത്ത് കുഞ്ഞിരാമന്റെ ഓർമ്മയ്ക്കായി മക്കൾ നൽകിയ വീൽ ചെയറും എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഏറ്റുവാങ്ങി.
മോറാഴ ഗ്രാമീണ ഗ്രന്ഥാലത്തിൽ നടന്ന ചടങ്ങിന് കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കെ. സന്തോഷ്, പി.കെ. ശ്യാമള, വി. സതി ദേവി, കെ.വി. മുഹമ്മദ് അഷറഫ്, ടി.വി. വിനോദ്, പാച്ചേനി വിനോദ്, സി.പി. മുഹാസ്, എൻ. രാജീവൻ, സി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.
I.R.P.C. was given a mobile freezer and a wheelchair
















.jpeg)





















