ബെയ്‌ലി പാലം പണി പൂർത്തിയായി; ഇനി രക്ഷാപ്രവർത്തനത്തിന് വേഗതയേറും

ബെയ്‌ലി പാലം പണി പൂർത്തിയായി; ഇനി രക്ഷാപ്രവർത്തനത്തിന് വേഗതയേറും
Aug 1, 2024 06:23 PM | By sukanya

കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. ഇതോടെ മണ്ണുമാറ്റി യന്ത്രം മുതൽ കൂടുതൽ യന്ത്ര സാമഗ്രികൾ മുണ്ടക്കൈ ദുരന്ത പ്രദേശത്ത് എത്തിക്കാൻ കഴിയും. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം രാവും പകലും നിർത്താതെ പണിയെടുത്താണ് ബെയ്‌ലി പാലം പണി തീർത്തത്. ഏകശേഷം 24 മണിക്കൂറുകൾ കൊണ്ടാണ് 190 അടി നീളമുള്ള പാലമാണ് ദുരന്ത ഭൂമിയിൽ നിർമ്മിച്ചത്. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത് മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും.

ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്. ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.

Bailey Bridge construction completed

Next TV

Related Stories
ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Jul 13, 2025 11:59 AM

ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ...

Read More >>
കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 13, 2025 11:52 AM

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം...

Read More >>
ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

Jul 13, 2025 10:02 AM

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം...

Read More >>
വനിത നേതാവിനെതിരെയുള്ള സൈബർ ആക്രമണം : സംഘപരിവാർ ഗൂഡാലോചനയെന്ന് ഡിവൈഎഫ്ഐ

Jul 13, 2025 09:37 AM

വനിത നേതാവിനെതിരെയുള്ള സൈബർ ആക്രമണം : സംഘപരിവാർ ഗൂഡാലോചനയെന്ന് ഡിവൈഎഫ്ഐ

വനിത നേതാവിനെതിരെയുള്ള സൈബർ ആക്രമണം : സംഘപരിവാർ ഗൂഡാലോചനയെന്ന്...

Read More >>
പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു

Jul 13, 2025 07:32 AM

പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു

പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ...

Read More >>
ഇരിട്ടി ബിആർസി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവ്

Jul 13, 2025 07:28 AM

ഇരിട്ടി ബിആർസി യിൽ അക്കൗണ്ടൻ്റിൻ്റെ ഒഴിവ്

ഇരിട്ടി ബിആർസി യിൽ അക്കൗണ്ടൻ്റിൻ്റെ...

Read More >>
Top Stories

News Roundup

//Truevisionall