വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
Jul 4, 2025 10:30 AM | By sukanya

കോഴിക്കോട്: വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വടകരയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ പൂർണമായും സമരത്തിന്‍റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. മറ്റ് ഭാഗങ്ങളിൽ നിന്ന് വടകരയിലേക്ക് എത്തേണ്ട ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. ബസ് തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.

ദേശീയ പാതയിലെയും സംസ്ഥാന പാതയിലെയും റോഡുകൾ ഗതാഗത യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്നലെ ആർഡിഒ വിളിച്ച യോഗം പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ സമര സമിതി തീരുമാനിച്ചത്. തഹസിൽദാർ, എൻഎച്ച് അതോറിറ്റി പ്രതിനിധി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമരം. ദീർഘദൂര സ്വകാര്യ ബസുകൾ മൂരാടും അഴിയൂരും യാത്ര അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്.



Vadakara

Next TV

Related Stories
വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ ഗാന്ധി

Jul 22, 2025 08:59 AM

വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ ഗാന്ധി

വി.എസ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവ്: രാഹുൽ...

Read More >>
ഗതാഗത നിയന്ത്രണം

Jul 22, 2025 07:55 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
മെഡിക്കല്‍ ഓഫീസര്‍ നിയമനം

Jul 22, 2025 07:51 AM

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍...

Read More >>
വി.എസ് അച്യുതാനന്ദന്റെ നിര്യാണം:  കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Jul 22, 2025 06:25 AM

വി.എസ് അച്യുതാനന്ദന്റെ നിര്യാണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

വി.എസ് അച്യുതാനന്ദന്റെ നിര്യാണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ

Jul 22, 2025 06:17 AM

കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ

കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ...

Read More >>
മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി - പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു

Jul 21, 2025 10:19 PM

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി - പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി - പത്മരാജൻ അനുസ്മരണം...

Read More >>
Top Stories










News Roundup






//Truevisionall