കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ

കോഴിക്കോട്എം ഡിഎംഎയുമായി യുവതി പിടിയിൽ
Jul 22, 2025 06:17 AM | By sukanya

കോഴിക്കോട്:മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂർ പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട സ്വദേശിയായ യുവതി എം ഡി എം എയുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്

ജൂലൈ 16 ന് ഒമാനിലേക്ക് പറന്ന പത്തനംതിട്ട സ്വദേശിനി സൂര്യ, ഒരാഴ്ചക്കുള്ളിൽ കരിപ്പൂരിൽ വിമാനമിറങ്ങി; ബാഗിൽ എംഡിഎംഎയുമായി പിടിവീണു.ജൂലൈ 16 ന് ഒമാനിലേക്ക് പറന്ന പത്തനംതിട്ട സ്വദേശിനി സൂര്യ, ഒരാഴ്ചക്കുള്ളിൽ കരിപ്പൂരിൽ വിമാനമിറങ്ങി; ബാഗിൽ എംഡിഎംഎയുമായി പിടിവീണു

സൂര്യ ജൂലൈ 16 ആണ് ഒമാനിലേക്ക് പണി അന്വേഷിച്ചു പോയത്.നേരത്തെ പരിചയം ഉള്ള ഒമാനിലെ നൗഫൽ എന്ന ആളുടെ അടുത്ത് ജോലി അന്വേഷിച്ചു പോയത് ആണ്. 4 ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടുപോകാൻ 2 കാറിൽ ആളുകൾ എത്തിയിരുന്നു. പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികൾ ആണ് വാഹനത്തിൽ വന്നത്. ഇവർ എത്തിയ 2 കാറുകളും പൊലിസ് കസ്റ്റഡിയിൽ എടുത്തു.

അതിനിടെ പാലക്കാടും ഇന്ന് വൻ ലഹരി വേട്ട നടന്നിരുന്നു. 335 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് യുവാക്കൾ പൊലീസ് പിടിയിലായത്. മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.



Arrested

Next TV

Related Stories
മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

Jul 22, 2025 03:59 PM

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം...

Read More >>
ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

Jul 22, 2025 03:45 PM

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി...

Read More >>
ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

Jul 22, 2025 03:25 PM

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്...

Read More >>
കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Jul 22, 2025 02:55 PM

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 26 വരെ ശക്തമായ മഴയ്ക്ക്...

Read More >>
എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Jul 22, 2025 02:30 PM

എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന്...

Read More >>
വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ ഹംസ

Jul 22, 2025 02:16 PM

വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ ഹംസ

വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് ടി കെ...

Read More >>
Top Stories










//Truevisionall