വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍
Jul 22, 2025 01:54 PM | By Remya Raveendran

തിരുവനന്തപുരം:  അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.

അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.അതേസമയം വി എസിന്റെ പൊതുദര്‍ശനം സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്ര ആരംഭിക്കും.കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ദേശീയപാതയിലൂടെയാണ് വിലാപയാത്ര നീങ്ങുക. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

Arrested

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

Jul 22, 2025 09:43 PM

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി...

Read More >>
വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്

Jul 22, 2025 09:19 PM

വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്

വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്...

Read More >>
കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 06:23 PM

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

Jul 22, 2025 05:08 PM

കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി...

Read More >>
മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

Jul 22, 2025 03:59 PM

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം...

Read More >>
ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

Jul 22, 2025 03:45 PM

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി...

Read More >>
Top Stories

News Roundup

//Truevisionall