വി എസ്സിന്റെ വിയോഗം പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും വലിയനഷ്ടമാണെന്ന് മുതിര്‍ന്ന സി പി എം നേതാവ്ടി കെ ഹംസ. ജനകീയ നേതാവ് എന്ന നിലയില്‍ ഏത് തരത്തിലും ബന്ധപ്പെടാവുന്ന ഉയര്‍ന്ന മാനസികവാസ്ഥയുളള നേതാവായിരുന്നു വി എസ്സെന്ന് ടി കെ ഹംസ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നവര്‍ക്ക് വലിയ വികാരവും ആവേശവുമാണ്. ചെറുപ്പത്തില്‍ തന്നേ അനീതിക്കെതിരെ പോരാടിയ നേതാവായിരുന്നു വിഎസ്സെന്നും ടി കെ ഹംസ പറഞ്ഞു. തനിക്ക് സി.പി.എം അംഗത്വം നല്‍കിയത് രണ്ടാം തവണ ബേപ്പൂരില്‍ നിയമസഭ സീറ്റ് തന്നത്,പൊതുമരാമത്ത് മന്ത്രിയാക്കിയത് എല്ലാം വി.എസ് ആണെന്നന്നും ടി.കെ.ഹംസ പറഞ്ഞു. ഇടക്ക് തന്റെ ഭാഗത്തുനിന്ന് ഒരു പിശക് സംഭവിച്ചപ്പോള്‍ വി.എസ്.മുതിര്‍ന്ന നേതാവ് തിരുത്തുന്നതു പോലെ തിരുത്തിയെന്നും ടി.കെ.ഹംസ പറഞ്ഞു.
Tkhamsa