മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു
Jul 13, 2025 09:12 PM | By sukanya

പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത പാചക തൊഴിലാളി വസന്ത ചോടത്തിനെ കെ.പി.സി.സി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ , ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ ,എന്നിവർ ഉണ്ടായിരുന്നു . പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തക തനിക്ക് നേരെ നടത്തിയ കയ്യേറ്റവും അരി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ തട്ടി നിലത്തിട്ടതും ആയിട്ടുള്ള സംഭവങ്ങൾ വസന്ത കെ.പി.സി.സി പ്രസിഡണ്ടിനോട് വിശദീകരിച്ചു. ഈ അതിക്രമം സമൂഹത്തിനുമുമ്പിൽ തുറന്നു പറഞ്ഞതിന്റെ പേരിൽ സിപിഎം നേതൃത്വം തന്റെ ജോലി കളയുമോ എന്നുള്ള ഭയം വസന്ത പങ്കുവെച്ചു. അത്തരത്തിലുള്ള ഭയത്തിന്റെ യാതൊരു അടിസ്ഥാനവുംവേണ്ടെന്നും, രാഷ്ട്രീയപരമായ പകപോക്കലിന് ഒരുതരത്തിലും അനുവദിക്കില്ല എന്നും കെ.പി.സി.സി പ്രസിഡന്റ് വസന്തക്ക് ഉറപ്പുനൽകി . എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ് ദിനത്തിൽ മണത്തണ ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിൽ ഉൾപ്പെടെ നടന്ന അതിക്രമത്തിൽ കെ.പി.സി.സി പ്രസിഡണ്ട് ശക്തമായി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Peravoor

Next TV

Related Stories
നിപ: കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിര്‍ദേശം

Jul 14, 2025 05:38 AM

നിപ: കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ നിര്‍ദേശം

നിപ: കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളിൽ ആശുപത്രികൾക്ക് ജാഗ്രതാ...

Read More >>
നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം; യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

Jul 14, 2025 05:33 AM

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം; യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം; യമനിലെ മത പുരോഹിതനുമായി ചർച്ച...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 13, 2025 09:33 PM

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ...

Read More >>
കാട്ട് പന്നി - കുരങ്ങ് ശല്യത്തിൽ നിന്നും സംരക്ഷണമൊരുക്കണം: കിഫ

Jul 13, 2025 09:29 PM

കാട്ട് പന്നി - കുരങ്ങ് ശല്യത്തിൽ നിന്നും സംരക്ഷണമൊരുക്കണം: കിഫ

കാട്ട് പന്നി - കുരങ്ങ് ശല്യത്തിൽ നിന്നും സംരക്ഷണമൊരുക്കണം:...

Read More >>
വൈദ്യുതി മുടങ്ങും

Jul 13, 2025 09:24 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Jul 13, 2025 09:23 PM

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
Top Stories

//Truevisionall