ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ ഞായറാഴ്ച നടന്ന അക്രമണത്തിൽ സി പി എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി അംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത് (32), മുഴക്കന്ന് സ്വദേശി അക്ഷയ് (25) എന്നിവരാണ് ഇന്നലെ രാത്രിയോടെ പോലീസ് പിടിയിലായത് . ഒരാളെ വീട്ടിൽ നിന്നും മറ്റൊരാളെ രാത്രി വൈകി റോഡിൽ നിന്നുമാണ് പോലീസിന്റെ പിടിയിൽ ആയത്. പിടിയിലായ പ്രതികൾക്ക്ക്രിമിനൽ പശ്ചാത്തലം ഉള്ളതായാണ് ലഭിക്കുന്ന വിവരം. അക്ഷയ് നിരവധി കേസുകളിലെ പ്രതിയാണ്. കൂത്തുപറമ്പിലെ കുഴൽപണ കേസ്, നാടൻ തോക്ക് അകവശം വെച്ചതുൾപ്പെടെ കേസ് പ്രതിക്ക് എതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും .
iritty