സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത
Jul 15, 2025 02:01 PM | By Remya Raveendran

തിരുവനന്തപുരം :  സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു.

സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് തന്നെയാണ് സമസ്ത നിലപാടെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ചേർന്ന സമസ്ത വിദ്യാഭ്യാസ സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സാർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉന്നയിച്ചത്. തീരുമാനത്തിൽ നിന്ന് സർക്കാർ പുറകോട്ട് പോയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ തന്നെയാണ് സമസ്തയുടെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലടക്കം സർക്കാർ എന്ത് നിലപാടെടുക്കുമെന്നത് നിർണ്ണായകമാണ്.





Schooltimeissue

Next TV

Related Stories
നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jul 15, 2025 08:29 PM

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച...

Read More >>
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

Jul 15, 2025 03:48 PM

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ...

Read More >>
ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

Jul 15, 2025 03:35 PM

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം...

Read More >>
'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

Jul 15, 2025 02:19 PM

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

Jul 15, 2025 02:07 PM

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ...

Read More >>
Top Stories










News Roundup






//Truevisionall