വയറ്റിൽ കത്രിക കുടുങ്ങിയ കേസ് : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

വയറ്റിൽ കത്രിക കുടുങ്ങിയ കേസ് : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന
Feb 23, 2026 11:29 AM | By sukanya

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന. വയറ്റിൽ കത്രിക കുടുങ്ങി ശാരീരികമായും സാമ്പത്തികമായും തകർന്ന തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഹർഷിനക്ക് എല്ലാം നൽകിയെന്ന് മന്ത്രി കളവ് പറയുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ പൊട്ടൻമാരാണ് എന്നാണോ മന്ത്രി കരുതരുന്നതെന്ന് ചോദിച്ച ഹർഷിന, ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്ന കോമൺസെൻസ് മന്ത്രിക്ക് വേണമെന്നും പറഞ്ഞു. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തങ്ങൾക്കെന്ത് പിഴവ് പറ്റിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി 100 ശതമാനം പരാജയമാണ്. തനിക്ക് രണ്ടു ലക്ഷം രൂപ ആശ്വാസധനമായി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഈ തുക താൻ സ്വീകരിച്ചിട്ടില്ല. നഷ്ടപരിഹാരം എന്ന നിലക്കാണ് അന്ന് ആ പണം വാഗ്ദാനം ചെയ്തിരുന്നത്. സമാശ്വാസമോ ചികിത്സാസഹായമോ ആയിരുന്നില്ല അത്. തന്നെ ആരോഗ്യമന്ത്രി നിരന്തരം അപമാനിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണാൻ മരണംവരെ പോരാടും. ആരോഗ്യ മന്ത്രി കോഴിക്കോട്ട് എത്തിയാൽ തടയുമെന്നും ഹർഷിനയും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പറഞ്ഞു.

താൻ പരാതി നൽകി‍യതിൻറെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആർട്ടെറി ഫോർസെപ്സ് (കത്രിക) കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് തൻറെ വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി തയാറായിട്ടില്ല. നീതി കിട്ടിയിരുന്നെങ്കിൽ താൻ വീണ്ടും വീണ്ടും ഇവിടെ വന്ന് ഇങ്ങനെ പറയേണ്ടിവരില്ലായിരുന്നു. 

kozhikod

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

Feb 23, 2026 01:10 PM

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം :  രണ്ട് മരണം

Feb 23, 2026 01:07 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം : രണ്ട്...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം :  രണ്ട് മരണം

Feb 23, 2026 01:05 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപാകടം : രണ്ട്...

Read More >>
വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും  രാജീവ്‌ ചന്ദ്രശേഖർ

Feb 23, 2026 12:53 PM

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌ ചന്ദ്രശേഖർ

വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും രാജീവ്‌...

Read More >>
ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

Feb 23, 2026 12:25 PM

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു...

Read More >>
കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

Feb 23, 2026 12:23 PM

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിന് ആശ്വാസമായി 5 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News