ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകൻ ഷോക്കേറ്റു മരിച്ചു
Feb 23, 2026 12:25 PM | By sukanya

ആലപ്പുഴ: ഇടിമിന്നലിനെതുടർന്ന് പശു കരയുന്നതുകേട്ട് കാലിത്തൊഴുത്തില്‍ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ‌ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

ഇടിമിന്നലേറ്റ് പശു കരയുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നു. ശബ്‌ദംകേട്ട് രാമകൃഷ്‌ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബള്‍ബിലേക്കുള്ള വയറില്‍ നിന്ന് ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു. പിന്നാലെ ചെന്ന മകള്‍ ഷീജയ്‌ക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗബാധിതനായ രാമകൃഷ്‌ണപിള്ള ആറുവർഷമായി ചികിത്സയിലായിരുന്നു. വള്ളിക്കുന്നം പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു

alappuzha

Next TV

Related Stories
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Feb 23, 2026 02:37 PM

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

Feb 23, 2026 02:31 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന്...

Read More >>
രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

Feb 23, 2026 02:13 PM

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും...

Read More >>
കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

Feb 23, 2026 02:04 PM

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന്...

Read More >>
പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

Feb 23, 2026 01:51 PM

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും...

Read More >>
വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

Feb 23, 2026 01:47 PM

വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

വിജ്ഞാന സദസ്സ്...

Read More >>
Top Stories

News Roundup

Entertainment News