കോഴിക്കോട് : വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ജബ്ബാര്‍, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കെട്ടിടത്തിന്റെ തിണ്ണയില്‍ വിശ്രമിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നു. അപകടസമയത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത് 7 പേരാണ്. രണ്ട് പേര്‍ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ തൊഴിലാളികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.60 വര്‍ഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്.. മേയര്‍ ഒ സദാശിവന്‍ സംഭവസ്ഥലത്ത് എത്തി. പരിശോധിച്ച് നടപടിയെന്ന് മേയര്‍ പറഞ്ഞു.
Kozhikkodvaliyangadi
















_(8).jpeg)




















