തൃശൂർ : നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് സ്വദേശിയായ നേഹയാണ് മരിച്ചത്. ഭർത്താവിനൊപ്പം നേഹ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.
ആറ് മാസ് മുമ്പായിരുന്നു നേഹയുടെയും പെരിഞ്ഞനം സ്വദേശിയായ രഞ്ജിത്തിന്റെയും വിവാഹം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രഞ്ജിത്ത് നേഹയെ യുവതിയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. പിന്നാലെ രഞ്ജിത്ത് തിരിച്ചുപോയി. ഇന്ന് ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Thrissur