കണ്ണൂർ: കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി. ഐ. എസ്) നിയമം നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡ് ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. താൻ കൊടുത്ത നിവേദനത്തെ തുടർന്ന് ബി.ഐ.എസ് ഉദ്യോഗസ്ഥർ കേരളത്തിലെത്തി ഭക്ഷ്യ സുരക്ഷയെ കുറിച്ചും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ബോധവൽക്കരണം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഈ കാര്യത്തിൽ നടപടികൾ ഉണ്ടായില്ല.
കൊല്ലത്ത് സ്കൂളിൽ നിന്നും ഷോക്കേറ്റു വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ ഞെട്ടിക്കുന്നതാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാൻ ബി.ഐ.എസ് സംവിധാനം നടപ്പിലാക്കിയാൽ സാധ്യമാവും. ഇതിനായി ഒരാളെ സ്കൂളുകളിൽ നിയോഗിക്കണം. ജ്വല്ലറികളിൽ നിന്നും വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് അംഗീകാരമുണ്ടെന്ന് ചില ജ്വല്ലറി ഉടമകൾ പരസ്യം ചെയ്യുന്നത് അവാസ്തവമാണെന്നും ഇതിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Humanrightscommition