പയ്യന്നൂർ : പാമ്പുകടി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പയ്യന്നൂർ മുനിസിപ്പാലിറ്റി ഹാളിൽ വെച്ചു നടന്ന പാമ്പുകടി ബോധവത്ക്കരണ ക്ലാസ്സിൽ പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫ്, ആശാവർക്കർന്മാർ , എംപാനൽ ഷൂട്ടേഴ്സ് ടീം, കൗൺസിൽ മെമ്പർന്മാർ എന്നിവർ അടക്കം 103 പേർ പങ്കെടുത്തു.
ഹെൽത്ത് ഇൻപെക്ടർ നന്ദകുമാർ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർ പേഴ്സൺ കെ.വി ലളിത ക്ലാസ്സ് ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പി വി വിഷയാവതരണം നടത്തി. മുനിസിപ്പൻ സെക്രട്ടറി, ഹോസ്പിറ്റൻ സൂപ്പറൻ്റൻ്റ് , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എന്നിവർ സന്നിഹിതർ ആയിരുന്നു. റിയാസ് മാങ്ങാട് (MARK വൈസ് പ്രസിഡൻ്റ്) പ്രിയേ സ് ഏഴോം ( MARK അംഗം) എന്നിവർ ക്ലാസെടുത്തു.
Payyannur