കണ്ണൂർ: സ്വകാര്യ ആശുപത്രികളിലെ അമിത ചൂഷണം തടയാൻ സർക്കാർ തലത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പറഞ്ഞു. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ പെടു ത്തീട്ടുണ്ടെന്നും സന്തോഷ് കുമാർ പറഞ്ഞു.
പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..ഒ പി ചീട്ടുകൾ നൽകുന്നത് മുതൽ രോഗനിർണ്ണയം, ചികിത്സ തുടങ്ങിയവക്കൊക്കെ വ്യത്യസ്ത വിലകളാണ് ഓരോ സ്വകാര്യ ആശുപത്രികളും ഈടാക്കുന്നത്. ഇത് നിർത്തലാക്കി ആശുപത്രികളുടെ കാറ്റഗറിതിരിച്ച് ചികിത്സാ. ഫീസ്സുകൾ ഈടാക്കണമെന്നാണ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രാഷ്ടീയ അക്രമങ്ങൾ നാട്ടിൽ എവിടെ ഉണ്ടായാലുംഅതിനെ അപലപിക്കുന്ന പാർട്ടിയാണ് സിപിഐ എന്നും സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും സന്തോഷ് കുമാർ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡൻ്റ് കബീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കൗൺസിൽ അംഗം പി ആചയകുമാർഎന്നിവർ പങ്കെടുത്തു സബ്ന പത്മൻ നന്ദി പറഞ്ഞു.
Pcsanthoshkumar