സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍
Jul 21, 2025 11:10 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക.

പരിശോധന നിരീക്ഷിക്കാന്‍ വിദ്യഭ്യാസവകുപ്പിന്റെ വിജിലന്‍സ് സംഘത്തേയും നിയോഗിക്കും. അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തില്‍ പരിശോധനാറിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തിൽ പരിശോധനാ റിപ്പോർട്ട് അവതരിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് ജോലി നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ദിവസവും വകുപ്പിന്റെയും മന്ത്രിയുടെയും ഒക്കെ നിര്‍ദ്ദേശപ്രകാരം 10 ലക്ഷം രൂപ കൊടുക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു എന്ന് അറിയുന്നു.

ആ കുടുംബത്തിന്റെ അവസ്ഥ പോയി കണ്ടാല്‍ എല്ലാവര്‍ക്കും അറിയാം. അത്രകണ്ട് വിഷമകരമായ അവസ്ഥയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഉള്‍പ്പെടുത്തിക്കൊണ്ട് ആ കുടുംബത്തിന് വീട് വെച്ച് നല്‍കും. 20 ലക്ഷം രൂപ ചെലവിടാനാണ് ഉദ്ദേശിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

Thiruvanaththapuram

Next TV

Related Stories
കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

Feb 22, 2026 07:03 PM

കേളകം പെരുന്താനത്ത് വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം...

Read More >>
  കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

Feb 22, 2026 06:34 PM

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ...

Read More >>
ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

Feb 22, 2026 04:38 PM

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ...

Read More >>
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
Top Stories

News Roundup