കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Jul 22, 2025 12:53 PM | By sukanya

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.

kannur

Next TV

Related Stories
കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

Feb 22, 2026 07:03 PM

കേളകം പെരുന്താനത്ത് വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം...

Read More >>
തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

Feb 22, 2026 06:34 PM

തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

തിരഞ്ഞെടുപ്പിൽ വിജയിച്ച കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ...

Read More >>
ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

Feb 22, 2026 04:38 PM

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ...

Read More >>
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
Top Stories

News Roundup