കണ്ണവം മേഖലയിലെ വന്യമൃഗ ശല്യം: ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണവം മേഖലയിലെ വന്യമൃഗ ശല്യം: ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
Jul 23, 2025 12:10 PM | By sukanya

കൂത്തുപറമ്പ്: കണ്ണവം മേഖലയിൽ കൃഷിക്കും മനുഷ്യ ജീവനും വെല്ലുവിളിയുയർത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ എസ്സ് കെ ടി യു, എ കെ എസ്സ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണവം, പൂഴിയോട്, പന്നിയോട്, പറമ്പുക്കാവ്, ചെന്നപ്പൊയിൽ പ്രദേശങ്ങളിൽ സമീപകാലത്തായി കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കാട്ടുപോത്തുകളുടെ അക്രമണത്തിൽ രണ്ട് കറവ പശുക്കൾ കൊല്ലപ്പെട്ടു. സംരഷിത വനമേഖലയിൽ നിന്നും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. കുരങ്ങ് ശല്യം കാരണം നാളികേര കർഷകർ പ്രതിസന്ധി നേരിടുന്നു. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം പലരും കൃഷിയിൽ നിന്നും പിൻവലിയുന്നു.

കർഷക തൊഴിലാളികൾക്ക് ജോലിയില്ലാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെട്ടെ രംഗത്ത് എത്തിയത്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൻ ശ്രീധരൻ അദ്ധ്യക്ഷനായി. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി മോഹനൻ, ഷാജി കരിപ്പായി, ടി ബാലൻ, എൻവി ശ്രീജ,സി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

kannavam

Next TV

Related Stories
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു

Jul 23, 2025 08:28 PM

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു...

Read More >>
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

Jul 23, 2025 07:22 PM

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം...

Read More >>
34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

Jul 23, 2025 04:38 PM

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

Jul 23, 2025 03:43 PM

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ...

Read More >>
വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

Jul 23, 2025 03:33 PM

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ...

Read More >>
‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Jul 23, 2025 02:39 PM

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി...

Read More >>
Top Stories

//Truevisionall