ഇരിട്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ ഇരിട്ടി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. മുസ്ലിം ലീഗ് പ്രവർത്തകനും പുന്നാട് പുറപ്പാറ സ്വദേശിയും പ്രവാസിയുമായ എം.പി.നിസ്സാറിനെതിരെ ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി.വി.ബിനോയി, കെ.എസ്.സിദ്ധാർത്ഥ ദാസ് എന്നിവരാണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർക്ക് രേഖാമൂലം പരാതി നൽകിയത്.
അന്തരിച്ച സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്ചുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ കമൻ്റ് ബോക്സിലാണ് വി എസിനെ അധിക്ഷേപിച്ചു കൊണ്ട് എം പി നിസാർ കമൻ്റിട്ടത്.ഇതിനെതിരെ മുസ്ലിം ലീഗിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നു വന്നതിനു പിന്നാലെയാണ് ഇയാൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾ പരാതി നൽകിയത്.ഇരിട്ടി പൊലിസ് അന്വേഷണം ആരംഭിച്ചു.
Muslimleagueworker