ഇരിട്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും തെരഞ്ഞെടുപ്പിൽ മികവുറ്റ വിജയം യുഡിഎഫ് നേടുമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീം ചേലേരി പറഞ്ഞു.
അശാസ്ത്രീയപരമായ വാർഡ് വിഭജനവും കൃത്രിമത്വം നിറഞ്ഞ വോട്ടർ പട്ടികയും ഉണ്ടാക്കി സിപിഎമ്മിന് ജയിച്ചു വരാമെന്നത് വ്യാമോഹം മാത്രമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം വോട്ടർമാർ തിരഞ്ഞെടുപ്പിലൂടെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖവർത്തമാനം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷതവഹിച്ചു.മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ്മാരായ ഇബ്രാഹിം മുണ്ടേരി , കെ പി താഹിർ , സെക്രട്ടറിമാരായ അൻസാരി തില്ലങ്കേരി, എം.പി മുഹമ്മദലി , സി.കെ മുഹമ്മദ്, നിയോജകമണ്ഡലം ഭാരവാഹികളായ ഒമ്പാൻ ഹംസ, പൊയിലൻ ഇബ്രാഹിം ,എൻ മുഹമ്മദ്, പി വി ഇബ്രാഹിം, എം കെ ഹാരിസ് , ഹാരിസ് പുഴക്കര , കെ വി റഷീദ്, യു.പി മുഹമ്മദ് , കാദർ ഉളിയിൽ , ഇ.കെ അബ്ദുറഹിമാൻ , അരിപ്പയിൽ മുഹമ്മദ് ഹാജി , എം.പി അബ്ദുറഹിമാൻ , എം.കെ മുഹമ്മദ് ,കേളോത്ത് നാസർ , റഹിയാനത്ത് സുബി , തറാൽ ഹംസ , പെരുന്തയിൽ അബ്ദുൽ സലാം , പി.കെ ബൽക്കീസ് , എം.എം നൂർജഹാൻ , കെ.പി ഹംസ മാസ്റ്റർ , എം ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
Advabdulkarimcheleri