കേളകം : കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി.
കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും, വ്യാപാരികൾക്കും, വിദ്യാർഥികൾക്കും ഭീഷണിയാവുന്നു.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ ഇതുവഴിയുള്ള യാത്രക്കാരുടെ നേരെയും അടുക്കാറുണ്ട് .സ്‌കൂളില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് ഇതുവഴി കടന്ന് പോവുന്നത്.തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും ,വ്യാപാരികളും ആവശ്യപ്പെട്ടു.
Streatdogsatkelakam