കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റ്/ ട്യൂട്ടറെ നിയമിക്കുന്നു. എം.ബി.ബി.എസിനൊപ്പം ടി സി എം സി/ കെ എസ് എം സി രജിസ്ട്രേഷന്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് ആറിന് രാവിലെ 11 നകം കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2808111.

Vacancy