കേളകം:ഗ്രാമപഞ്ചായത്തിൻ്റെയും, കേളകം കൃഷിഭവൻ്റെയും, കാർഷിക വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻ്റ് അഷറഫ് വലിയ പീടികയിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കൂറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം മൈഥലി രമണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ പാലുമി, ടോമി പുളിക്കക്കണം ,തങ്കമ്മ സ്കറിയ, ഫ്രാൻസീസ്ടി.കെ ബാഹുലേയൻ, വിജയ പ്രസാദ്പി.കെ.മോഹനൻ, രാജൻ അടുക്കോലിൽ, സിബിച്ചൻ,സി.ആർ.മോഹനൻ,കെ.എം.അബ്ദുൾ അസീസ്,തോമസ് പടിയക്കണ്ടംഎന്നിവരും ,പഞ്ചായത്ത് വാർഡ് മെമ്പർമാരും പങ്കെടുത്തു.

സംഘടക സമിതി ചെയമാനായിപഞ്ചായത്ത് പ്രസിഡൻ്റുംകൺവീനറായി കൃഷി ഓഫീസറെയും തിരഞ്ഞെടുത്തു.
Kelakam