പേരാവൂർ : മനുഷ്യക്കടത്ത്, മതപരിവർത്തനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് ചുമത്തി, വന്ദന, പ്രീതി എന്നീ രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മോദി സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബൈജു വർഗീസ്, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, ഷഫീർ ചെക്ക്യാട്ട്, നമേഷ് കുമാർ കെ പി,മുസ്തഫ പി പി, ലിസമ്മ ജോസഫ്, സി ജെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.സന്തോഷ് പെരേപ്പാടൻ, ജിജോ ആന്റണി, വി പ്രകാശൻ,ഇന്ദിരാ ശ്രീധരൻ, ദീപ ഗിരീഷ്, സിബി ജോസഫ്, ലാലി ജോസ്, ജോസഫ് പൂവക്കുളം, ഷാജി കുന്നുംപുറത്ത്, വി രാജു,ജോർജ് നെടുമട്ടുംകര, കുഞ്ഞിരാമൻ നമ്പ്യാർ, സുനി ജസ്റ്റിൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Arrested