കേളകം : അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള വൻമരം മുറിച്ച് നീക്കി. ദുരന്തനിവാരണ ചട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്കും, നാട്ടുകാർക്കും ഭീഷണിയായ വൻമരം കേളകം ഗ്രാമ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ മുറിച്ച് നീക്കിയത്. വന്മരം ടൗണിൽ ഭീഷണിയായ വാർത്ത മലയോര ശബ്ദം നൽകിയിരുന്നു. മരം മുറിച്ച് നീക്കാനുള്ള ചുമതല ഏറ്റെടുത്ത് പ്രവൃത്തി നടത്തിയത് പൊതുമരാമത്ത് കരാറുകാരൻ പോൾ കണ്ണന്താനമാണ്. കേളകം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മിയുടെ നേതൃത്യത്തിലാണ് മരം മുറിക്കൽ നടത്തിയത്.കെ.എസ്.ഇ ബി അധികൃതരുടെ നേതൃത്യത്തിൽ വൈദ്യുതി ലൈനുകൾ അഴിച്ച് മാറ്റിയാണ് മരംമുറി നടത്തിയത്.കാൽ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ മരം മുറിച്ച് നീക്കുന്നത് കാണാൻ നൂറ് കണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു.
Adakkathode