കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.കാങ്കോൽ ടൗണിൽ നടന്ന പരിപാടി കെ എസ് കെ ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.ഡി അഗസ്‌ത്യൻ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഭൂവികസന പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കുക,തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക,കേരളത്തിനുള്ള ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കിയത് പുന:സ്ഥാപിക്കുക,10 കോടി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക.,കൂലി 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക,കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ കടുത്ത അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.കാങ്കോൽ ടൗണിൽ നടന്ന പരിപാടി കെ എസ് കെ ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.ഡി അഗസ്‌ത്യൻ ഉദ്ഘാടനം ചെയ്തു.എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് വാസന്തി അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഏരിയ കമ്മിറ്റി സെക്രട്ടറി പി വി ചന്ദ്രൻ, പെരിങ്ങോം ഏരിയ കമ്മിറ്റി പ്രസിഡന്റ് പി ഉഷ, സാവിത്രി അന്തർജനം എന്നിവർ സംസാരിച്ചു.
Marchanddarna