കോട്ടയം പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാട്ടർ എടിഎം പ്രാവർത്തീകമായി. പഞ്ചായത്ത് ഓഫീസിന് സമീപമായി സജീകരിച്ച വാട്ടർ എടിഎം ന്റെ ഉദ്ഘാടനം കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു.ഒരുരൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും, രണ്ടു രൂപ നാണയമിട്ടാൽ രണ്ട് ലിറ്റർ വെള്ളവും ലഭ്യമാകുന്ന തരത്തിലാണ് എ ടി എം ന്റെ സജ്ജീകരണം. അഞ്ച് ലക്ഷം രൂപ ചിലവിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വാട്ടർ എ ടി എം മാണ് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തനമാരംഭിച്ചത്.പച്ചവെള്ളമോ തണുത്തവെള്ളമോ ഏതായാലും ഈ എടിഎം ൽ ലഭ്യമാണ്.ഫിൽട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന വെള്ളമായതുകൊണ്ട് നൂറുശതമാനം വിശ്വാസത്തോടെ കുടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് സി രാജീവൻ അധ്യക്ഷനായി.എം.വി ദിലീപ് കുമാർ,പി. ജിഷ, പി.പി സജിത തുടങ്ങിയവർ സംസാരിച്ചു.
Wateratminaguration