കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കേളകം ഫെസ്റ്റ് 2025 ഷട്ടിൽ ടൂർണമെന്റ്റ് മത്സരം നടത്തി. വോയിസ് ഓഫ് പെരുന്താനം ഇന്റർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം കേളകം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം ഉത്ഘാടനം നടത്തി. വാർസ് മെമ്പർ സുനിത രാജു അധ്യക്ഷത ആയി. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രമണൻ ആശംസ പറഞ്ഞു.
കേളകം സ്പോഡ്സ് അക്കാദമി അംഗങ്ങളായ മോഹൻദാസ്, പവിത്രൻ ഗുരുക്കൾ, പ്രതിപൻ പോണിച്ചേരി, വാർഡ്മെമ്പർ സജീവൻ പാലുമ്മി എന്നിവർ പങ്കെടുത്തു. കേളകം ഫെസ്റ്റിന്റെ മുന്നോടിയായി അമ്യുസ്മെന്റ് പാർക്കിൽ സന്ദർശിക്കുന്നതിന് സ്കൂൾ കുട്ടികൾക്ക് ടിക്കറ്റിന് 50 % ഡിസ്ക്കൗണ്ടും കേളകം ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
Kelakam