കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിന് കെപിസിസി ആഹ്വാനപ്രകാരമുള്ള ഭവന സന്ദർശന പരിപാടി 29 മുതൽ ജില്ലയിൽ നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിന് പേരാവൂർ നിയമസഭാ മണ്ഡലത്തിൽ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ നേതൃത്വം നൽകും. 29ന് പായം, വള്ളിത്തോട്, അയ്യൻകുന്ന് 30ന് ആറളം, ചാവശ്ശേരി, 31ന് ഇരിട്ടി, കീഴ്പ്പള്ളി സെപ്റ്റംബർ ഒന്നിന് മുഴക്കുന്ന്, കണിച്ചാർ, കേളകം, രണ്ടിന് കരിക്കോട്ടക്കരി, പേരാവൂർ, കൊട്ടിയൂർ മണ്ഡലങ്ങളിലാണ് ഗൃഹ സന്ദർശനം നടക്കുക.
kannur