അടക്കത്തോട്: അടക്കത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സമചിതമായി സംഘടിപ്പിച്ചു. ചാക്കിലോട്ടം,സ്പൂണും ഗോട്ടിയും , മാവേലിയെ കണ്ടെത്തൽ , ഓലപ്പന്തേറ്, സുന്ദരിക്ക് പൊട്ടുതൊടൽ, കലം തല്ലിപ്പൊട്ടിക്കൽ ,കസേരകളി, പൂക്കള മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ യുടെ നേതൃത്വത്തിൽ ഓണസദ്യ നടത്തി. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ,PTA പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, MPTA പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, സിസ്റ്റർ ആൻ മരിയ, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. റിജോയ് എം എം , സോളി ജോസഫ്, മഞ്ജുള എ, ജെസീന്ത കെ.വി ,ജോസ് ജോസഫ് , സാന്ദ്ര ജോർജ്ജ്, സുജ പി.ഡി., ഡിലീന ഡിൽസൻ , മാത്യു സി ജെ , ബിജു പി എം, സിബി സെബാസ്റ്റ്യൻ, അനിറ്റ് ഷാജി , ബാബു, ഷാജി,എന്നിവർ നേതൃത്വം നൽകി.
Kelakam