സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Oct 7, 2025 03:02 PM | By Remya Raveendran

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിൽ വ്യാഴാഴ്ചയും പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ചയും പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലേർട്ടാണ്.

നാളെ മുതൽ 10/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

Rainalert

Next TV

Related Stories
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

Feb 15, 2026 04:25 PM

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച...

Read More >>
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

Feb 15, 2026 03:14 PM

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന്...

Read More >>
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

Feb 15, 2026 03:03 PM

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

Read More >>
‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

Feb 15, 2026 02:58 PM

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത്...

Read More >>
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

Feb 15, 2026 02:34 PM

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന്...

Read More >>
മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

Feb 15, 2026 02:26 PM

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;...

Read More >>
Top Stories

News Roundup