കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് 4 മണിക്ക് ആണ് മണ്ണാര്‍ക്കാട് ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത്. ഈ പൊതുയോഗത്തില്‍ പി.കെ ശശി പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് പി. കെ ശശി അറിയിച്ചിരിക്കുന്നത്. പി. കെ ശശി പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നത്.
എം.വി ഗോവിന്ദനും ശശിയെ വാര്‍ത്തസമ്മേളനത്തില്‍ പരോക്ഷമായി തള്ളി പറഞ്ഞു. പികെ ശശി പറഞ്ഞ കാര്യം പികെ ശശിയോട് ചോദിക്കുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ പാര്‍ട്ടി മെമ്പറും ഉത്തരമരായ പാര്‍ട്ടി കേഡര്‍മാരായിട്ടാണ് കാണുന്നത്. പി കെ ശശിയുമായി പ്രശ്‌നമുള്ളതുകൊണ്ടല്ലേ ബ്രാഞ്ച് മെമ്പറായി മാത്രം ഇരിക്കുന്നത – അദ്ദേഹം പറഞ്ഞു.
Pksasildfjatha
















_(4).jpeg)





















