ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം
Oct 15, 2025 02:52 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. റിമാൻഡിൽ ആയി ഒൻപതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആയിരുന്നു സമരം.

ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി പരിഗണിച്ചു. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുണ്ടായത്.

കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു.

Sabarimalagold

Next TV

Related Stories
പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

Oct 16, 2025 01:23 PM

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക്...

Read More >>
നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം  സുപ്രീം കോടതിയിൽ

Oct 16, 2025 12:38 PM

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം...

Read More >>
യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

Oct 16, 2025 12:26 PM

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത്...

Read More >>
സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

Oct 16, 2025 12:22 PM

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന്...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം:  മരണം നാലായി

Oct 16, 2025 11:35 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം...

Read More >>
ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

Oct 16, 2025 11:28 AM

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല...

Read More >>
Top Stories

News Roundup

//Truevisionall