കൊച്ചി: സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ. ബുധനാഴ്ച പകൽ രണ്ടുതവണ ഉയർന്ന അതേ വിലയിലാണ് ഇന്നും വിൽപ്പന നടക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിലയിൽ മാറ്റം വന്നേക്കാമെന്ന് സൂചനയുണ്ട്. എന്നാൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചാകും ഇത് പ്രതിഫലിക്കുക. ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും.
kochi