സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്
Oct 16, 2025 03:54 PM | By Remya Raveendran

കണ്ണൂർ :  കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കമാകാൻ കൈത്തറി കോൺക്ലേവിന് സാധിക്കുമെന്ന് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൈത്തറി മേഖലയിൽ രണ്ടു മാസത്തെ കൂലി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 2031ൽ കൈത്തറി മേഖല എങ്ങനെയാവണം എന്ന് തീരുമാനിക്കാനാണ് ഇപ്പോൾ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കൈത്തറി, കയർ, കശുവണ്ടി മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വെല്ലുവിളികൾ നേരിട്ട് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് സമിതി പഠിക്കുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വൈവിധ്യവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 539 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 159 എണ്ണവും ലാഭത്തിലാണുള്ളത്. 13500 ആണ് ആകെയുള്ള തൊഴിലാളികൾ. ഇതുവരെ 656.5 4 കോടി രൂപ ഈ മേഖലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ തൊഴിലാളികളുടെ കൂലി മാത്രം 397.19 കോടിയാണ്. ഈ സർക്കാർ വന്നതിനുശേഷം മാത്രം 220 കോടി കൂലിയിനത്തിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ്, ആധുനിക രൂപത്കരണം, ഉത്തരവാദിത്ത ഉപഭോഗം ഉൾപ്പെടെ കോൺക്ലേവിലെ അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ഒരു സ്‌കീം കൊണ്ടുവരാൻ സംസ്ഥാന കൈത്തറി കോൺക്ലേവ് കഴിയുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ തന്നെ പ്രവർത്തന അനുഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. കേരളത്തിലെ സ്‌കൂൾ യൂണിഫോം പദ്ധതി ഇപ്പോൾ ലോകത്തിന് മാതൃകയാണ്. പഠന സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ കേരള കൈത്തെറിയുടെ കെ ബ്രാൻഡ് ഇറക്കി. സ്വകാര്യ കൈത്തറി സ്ഥാപനങ്ങൾക്കും കൂടി ഈ ബ്രാൻഡ് നൽകാൻ കഴിയും. നവീകരണത്തിലൂടെ കേരള കൈത്തറി കെ ബ്രാൻഡ് ലോകത്തിനു മുമ്പിൽ വലിയൊരു ബ്രാൻഡായി മാറുമെന്നും മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി. എം എൽ എമാരായ കെ.കെ ശൈലജ ടീച്ചർ, എം വിജിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഇൻഡസ്ട്രീസ് ആൻഡ് കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ, സംഘാടകസമിതി ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, പത്മശ്രീ ജേതാവ് പി ഗോപിനാഥൻ, കൈത്തറി തൊഴിലാളി യൂനിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, യു.കെ ജലജ. ടി.വി സുധ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കയറ്റുമതിക്കാർ, കൈത്തറി സഹകരണ സംഘം പ്രതിനിധികൾ, കൈത്തറിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് 'കൈത്തറി-പുതിയ കാലവും പുതിയ സമീപനം, 'കൈത്തറി മേഖല; വെല്ലുവിളികളും ബദൽ മാർഗങ്ങളും' എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.



Kaithariconclave

Next TV

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Oct 16, 2025 05:18 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Oct 16, 2025 03:25 PM

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക്...

Read More >>
കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

Oct 16, 2025 03:12 PM

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം...

Read More >>
പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

Oct 16, 2025 02:59 PM

പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ...

Read More >>
നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

Oct 16, 2025 02:44 PM

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി...

Read More >>
Top Stories










News Roundup






//Truevisionall