കണ്ണൂർ : മാട്ടൂലിൽ വീട് പൂട്ടി തൊട്ടടുത്ത വീട്ടിൽ പോയ സമയത്ത് 20 പവൻ സ്വർണവും ആറ് ലക്ഷം രൂപയും കവർന്നതായി പരാതി. ആറുതെങ്ങ് സ്ട്രീറ്റ്നമ്പർ 23-സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ഇവർ വീട് പൂട്ടി അടുത്ത വീട്ടിൽ പോയത്. അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മുൻഭാഗത്തെ വാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതാണെന്ന സംശയം ഉണ്ടായി.

പിറകുവശത്തു നോക്കിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു. പരിശോധിച്ചപ്പോഴാണ് അലമാരയിലെ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും. മോഷണംപോയതിയി മനസ്സാലായത്. ബാഗിൽ നിന്ന് സ്വർണവള, മാല, മോതിരം ഉൾപ്പടെയുള്ള സ്വർണ ഉരുപ്പടികളും പണവുമാണ് കവർന്നത്.
പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.
Kannur