ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം
Oct 15, 2025 05:02 PM | By Remya Raveendran

ചുങ്കക്കുന്ന് :  ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം ചുങ്കക്കുന്ന്. ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ച് നടപ്പിലാക്കാത്തത് ക്രൈസ്തവ സമുദായത്തോടുള്ള വലിയ നീതി നിഷേധം ആണെന്നും ഈ സാഹചര്യം തുടർന്നാൽ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാൻ കത്തോലിക്ക സമുദായം നിർബന്ധിതമാകും എന്നും എകെസിസി ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ. നീതി ഔദാര്യമല്ല അവകാശമാണ് എന്ന് മുദ്രാവാക്യവുമായി എ കെ സി സി നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ചുങ്കക്കുന്ന് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.പാലോളി മുഹമ്മദ് കുട്ടി റിപ്പോർട്ട്, സച്ചാർ കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പിലാക്കാൻ സർക്കാരുകൾ കാണിച്ച വേഗതയും കാര്യക്ഷമതയും എന്തുകൊണ്ട് കത്തോലിക്ക സമുദായത്തിന്റെ കാര്യത്തിൽ ഭരണ പ്രതിപക്ഷങ്ങൾ കാണിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു ക്രൈസ്തവ സമുദായത്തിന്റെ ക്ഷമയും സഹനവും ഇനിയും പരീക്ഷിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മതേതരത്വം ഭരണഘടന എന്നിവ സംരക്ഷിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചുങ്കക്കുന്നിൽ നൽകിയ സ്വീകരണ യോഗം ഫൊറോനാ വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ചു.. ഗ്ലോബൽ സമിതി അംഗം ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി.. രൂപതാ സമിതി അംഗം ജിൽസ് മേയ്ക്കൽ മേഖല ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ മേഖല സെക്രട്ടറി ജോൺസ് കുര്യാക്കോസ്,രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടു കാവുങ്കൽ,കൊട്ടിയൂർ പള്ളി വികാരി ഫാ. സജി പുഞ്ചയിൽ, കേളകം പള്ളി വികാരി ഫാ. മാത്യു പെരുമാട്ടികുന്നേൽ, പേരാവൂർ ഫൊറോന പള്ളി വികാരി ഫാ. ഷാജി തെക്കേമുറി, അമ്പായത്തോട് പള്ളി വികാരി ഫാ.അനീഷ് കാട്ടാത്ത്, അസി. വികാരി ഫാ. അഖിൽ ഉ പ്പുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, പോൾ ചീരം വേലിൽ, ബിജു പൊയ്ക്കുന്നേൽ, സാലി കണ്ണന്താനം,, മിനി കൊട്ടാരത്തിൽ, ഷാജി തെങ്ങുംപള്ളി, ട്രസ്റ്റി മാരായ ഷാജു കുന്നേൽ,വിൽസൺ കണ്ണമ്പള്ളി, വിൽസൺ വഹാനി, സജി ആനി ത്തോട്ടം വിവിധ യൂണിറ്റ് ഭാരവാഹികൾ, വിവിധ ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Jbcommitionreport

Next TV

Related Stories
പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

Oct 16, 2025 01:23 PM

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക്...

Read More >>
നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം  സുപ്രീം കോടതിയിൽ

Oct 16, 2025 12:38 PM

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം...

Read More >>
യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

Oct 16, 2025 12:26 PM

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത്...

Read More >>
സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

Oct 16, 2025 12:22 PM

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന്...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം:  മരണം നാലായി

Oct 16, 2025 11:35 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം...

Read More >>
ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

Oct 16, 2025 11:28 AM

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല...

Read More >>
Top Stories










News Roundup






//Truevisionall