നെൻമാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെൻമാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്
Oct 16, 2025 09:39 AM | By sukanya

പാലക്കാട്: 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിക്കും . വിചാരണ പൂർത്തിയാക്കിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു . കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത് . സജിതയെ കൊലപ്പെടുത്തിയ കേസിൽ തടവിലായിരുന്ന ചെന്താമര , ജാമ്യത്തിൽ ഇറങ്ങിയാണ് ഇരട്ട കൊലപാതകം നടത്തിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കൾ ആവശ്യപ്പെട്ടു.

2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേർന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാൻ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.

ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മെയ് 27ന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ട കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.

കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ എന്നിവരുൾപ്പടെ 52 പേലെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പടെ 133 സാക്ഷികളാണുള്ളത്.

Palakkad

Next TV

Related Stories
പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

Oct 16, 2025 01:23 PM

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

പാലക്കാട് 14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക്...

Read More >>
നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം  സുപ്രീം കോടതിയിൽ

Oct 16, 2025 12:38 PM

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം...

Read More >>
യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

Oct 16, 2025 12:26 PM

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത് നൽകി

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്; ഡിഎംഒക്ക് കത്ത്...

Read More >>
സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

Oct 16, 2025 12:22 PM

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന്...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം:  മരണം നാലായി

Oct 16, 2025 11:35 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

കണ്ണൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം...

Read More >>
ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

Oct 16, 2025 11:28 AM

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല

ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തിയില്ല...

Read More >>
Top Stories

News Roundup

//Truevisionall