കേളകം: എം.ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ വാർഷിക കായികമേള നടത്തി.സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്ക്കൂൾ മാനേജർ റവ:ഫാദർ എൽദോ എ.കെ. അധ്യക്ഷത വഹിക്കുകയും സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി സ്വാഗതം പറയുകയും കേളകം എ.എസ്. ഐ. സിജു ജോണി ദീപം തെളിയിച്ച് കായിക മേള ഔപചാരികമായി ഉദ്ഘാടനം നിര്ർവഹിക്കുകയും ചെയ്തു. ആരോഗ്യകരമായ മത്സരബുദ്ധി കുട്ടികളുടെ വളർച്ചക്ക് ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സിജു ജോണി പറഞ്ഞു. തുടര്ർന്ന് പി.ടി.എ. പ്രസിഡൻ്റ് രാജേഷ് വി.വി മദർ പി.ടി.എ. പ്രസിഡൻ്റ് ടെൻസി എന്നിവർ ആശംസപ്രസംഗവും നടത്തി. സ്ക്കൂൾ സ്പോട്സ് കാപ്റ്റൻ ജോസ്റ്റിൻ സിബി കായിക പ്രതിജ്ഞയും സ്ക്കൂൾ ലീഡർ മുഹമ്മദ് സിനാൻ നന്ദി പ്രകാശനവും നടത്തി. വിവിധ ഹൗസുകളുടെ മാർച്ചു പാസ്റ്റും. മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളുടെ സൂബ ഡാൻസും നാലാം ക്ലാസ് വിദ്യാർത്ഥിനികളുടെ എയ്റോബിക് ഡാൻസും കായിക മേളക്ക് മാറ്റു കൂട്ടി.തുടർന്ന് നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കായിക മികവ് പ്രകടിപ്പിച്ചു.
Kelakammgmsalomschool