കണ്ണൂർ നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം

കണ്ണൂർ നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം
Nov 20, 2025 03:46 PM | By sukanya

കണ്ണൂർ: കണ്ണൂർ നടുവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്​ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താവുകുന്നിൽ വെച്ചാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

കുഴൽക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്ന ഛത്തീസ്​ഗഢ് സ്വദേശികളായ എട്ട് പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്കാണ് മറിഞ്ഞത്. അവിടെ ഒരു മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ലോറിക്കകത്ത് മുൻ വശത്തെ കാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികൾ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ ലോറിക്ക് അടിയിലേക്ക് പോയിരുന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് ഫയർഫോഴ്സുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. എന്നാൽ, ഒരാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയ ശേഷമാണ് അടയിൽ അകപ്പെട്ടിരുന്ന ആളെ പുറത്തെത്തിച്ചത്. ​ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Accident

Next TV

Related Stories
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Feb 11, 2026 03:10 PM

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ്...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 02:55 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

Feb 11, 2026 02:38 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും...

Read More >>
സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

Feb 11, 2026 02:34 PM

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി...

Read More >>
അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

Feb 11, 2026 02:22 PM

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ...

Read More >>
Top Stories

News Roundup