രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം
Feb 11, 2026 02:55 PM | By Remya Raveendran

കൊച്ചി:  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം.

നിങ്ങൾ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്താണ് എഴുതിയതെന്ന് ഞങ്ങൾ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി തിരിച്ചടിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെതായിരുന്നു വിമർശനം.

ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമർശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ദീപ ജോസഫ് ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസടുത്തതിന് ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്‍റെ ഹർജി. കേസിൽ പരാതിക്കാരി തടസഹർജി നൽകിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയിൽ ദീപ നൽകിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

Suprimecourt

Next TV

Related Stories
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Feb 11, 2026 04:29 PM

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ്...

Read More >>
32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Feb 11, 2026 03:46 PM

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Feb 11, 2026 03:10 PM

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ്...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

Feb 11, 2026 02:38 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും...

Read More >>
സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

Feb 11, 2026 02:34 PM

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി...

Read More >>
Top Stories

News Roundup