മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍
Dec 18, 2025 03:28 PM | By Remya Raveendran

മലപ്പുറം :  മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചും മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിന് ധാര്‍ഷ്്ഠ്യവും അഹങ്കാരവുമാണെന്നും അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു. മണി പവറും മാന്‍ പവറും മസില്‍ പവറും കൊണ്ട് ആരോടും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് അവര്‍ക്ക്. ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്ത് സമ്പന്നരെ സഹായിക്കാനാണ് ലീഗ് നോക്കുന്നത്. അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാര്‍ദ്ദം തകര്‍ത്ത് മതവിദ്വേഷം വളര്‍ത്താനാണ് ലീഗിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അര്‍ഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എന്‍ഡിപി അകന്നത്. ഇന്ന് തന്നെ വര്‍ഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകല്‍ച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വര്‍ഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി



Vellappallinadesan

Next TV

Related Stories
ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം നിരോധിച്ചു

Dec 19, 2025 05:40 AM

ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം നിരോധിച്ചു

ഇരിട്ടി– എടക്കാനം റൂട്ടിൽ ഗതാഗതം...

Read More >>
ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം

Dec 19, 2025 05:36 AM

ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം

ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി...

Read More >>
ഡോക്ട്രേറ്റ് നേടി

Dec 19, 2025 05:33 AM

ഡോക്ട്രേറ്റ് നേടി

ഡോക്ട്രേറ്റ്...

Read More >>
ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി  തമിഴ്നാട് സ്വദേശി  പിടിയിൽ

Dec 18, 2025 05:43 PM

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി ...

Read More >>
‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

Dec 18, 2025 04:58 PM

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:06 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
Top Stories










News Roundup






GCC News