ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടിവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു .മേരി പാലുകുന്നേൽ (73), ഏലിക്കുട്ടി ചിറപ്പാട്ട് (63), മേരി മുണ്ടാട്ട് (70) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് . പുലർച്ചെ 6.30 ഓടെ ആയിരുന്നു സംഭവം .
മൂന്നുപേരും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ ആയിരുന്നു പേപ്പട്ടിയുടെ ആക്രമണം . കൈക്കും കാലിനും കടിയേറ്റ മൂന്നുപേരെയും ഇരട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .
Iritty





































