കണ്ണൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം.താബോർ കുറ്റിയാത്ത് സ്വദേശി അരുണോൾഡിനെയാണ് കാട്ടുപന്നി കൂട്ടം ആക്രമിച്ചത്. കണ്ണൂർ ജില്ലയിലെ പ്രാപ്പോയിൽ ഈസ്റ്റിൽ വച്ച് ആണ് സംഭവം നടന്നത്.
പഠനത്തിനുശേഷം ബേക്കറിയിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. റോഡിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി കൂട്ടം ബൈക്കിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ അരുണോൾഡിന് കൈക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് പ്രദേശത്ത് കാട്ടുപന്നി കൂട്ടങ്ങളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.വന്യമൃഗ ആക്രമണം തടയുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Wiledanimalsattack
















_(8).jpeg)





















