സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി
Dec 24, 2025 02:36 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Goldrateincreased

Next TV

Related Stories
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

Feb 7, 2026 05:25 PM

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണം നല്‍കി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ...

Read More >>
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
Top Stories

GCC News