കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ
Dec 26, 2025 04:25 PM | By Remya Raveendran

കണ്ണൂർ : കണ്ണൂർ നഗരത്തിലെ വൻമയക്കു മരുന്ന് റാക്കറ്റിലെ കണ്ണിയായ നിസാം  വിൽപ്പനയ്ക്കായി കൊണ്ടു വന്ന ലഹരി വസ്തുക്കളുമായി വീണ്ടും അറസ്റ്റിൽ.വർഷങ്ങൾക്ക് മുൻപ് വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന പ്രതിയാണ് വീണ്ടും അറസ്റ്റിലായത്.കണ്ണൂർ കക്കാട് റാബിയ മഹലിൽ നിസാമാണ് (40) വീണ്ടും പിടിയിലായത്. നേരത്തെകണ്ണൂരിൽ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാൾ.ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കക്കാട് കുഞ്ഞി പള്ളി റോഡിലെ പുലിമുക്ക് എന്ന സ്ഥലത്തെ വീട്ടിൽ നിന്നും

പൊലിസ് വീണ്ടും വിൽപ്പനയ്ക്കായി വെച്ച ലഹരിവസ്തുക്കളുമായി നിസാമിനെ വീണ്ടും പിടി കൂടിയത്.കണ്ണൂർടൗൺ എസ് ഐ വി .വി . ദീപ്തിയുടെ നേതൃത്വത്തിലാണ്പരിശോധന നടത്തിയത്.ഇയാളിൽ നിന്നും 2 .01 ഗ്രാം ടാബ്ളെറ്റ് എംഡിഎംഎയും ക്രിസ്റ്റൽ രൂപത്തിലുള്ള 12.010 ഗ്രാം എം.ഡി.എം.എയും 3.330 ഗ്രാംഹാഷിഷ് ഓയിൽ, 950ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഡിസംബർ 25ന് രാത്രി പത്തു മണിയോടെയാണ് കണ്ണൂർ ടൗൺ പൊലിസ് റെയ്ഡ് നടത്തിയത്. പ്രതിക്കെതിരെ ആൻ്റി നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. നിസാമിനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.

Content Highlight: Kannurdrugscase

Next TV

Related Stories
സീറ്റൊഴിവ്

Jul 1, 2026 05:43 AM

സീറ്റൊഴിവ്

...

Read More >>
റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

Jul 1, 2026 05:40 AM

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ എംപി

റെയിൽവേ കാര്യങ്ങൾക്ക് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് സുധാകരൻ...

Read More >>
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Jul 1, 2026 05:35 AM

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍...

Read More >>
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Jul 1, 2026 05:31 AM

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്...

Read More >>
കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി

Jul 1, 2026 05:22 AM

കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി

കെഎസ്ആർടിസിക്ക് 100 കോടി നൽകി സർക്കാർ; ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം...

Read More >>
കനത്ത മഴ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jul 1, 2026 05:19 AM

കനത്ത മഴ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്...

Read More >>
Top Stories










News Roundup